തിരുവനന്തപുരം : കുടിയൊഴിപ്പിക്കലിനിടെ ശരീരത്തിൽ തീ പടർന്ന് , നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇവർക്ക് വീട് വച്ച് നൽകാനും വിദ്യാഭ്യാസത്തിന്റെ ചെലവ് വഹിക്കാനും മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. പോലീസ് നടപടിയില്‍ വീഴ്ച വന്നിട്ടുണ്ടോ എന്നതടക്കം സര്‍ക്കാര്‍ പരിശോധിക്കും. ഇക്കാര്യത്തിൽ പോലീസിന്റെ വീഴ്ച അന്വേഷിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. തിരുവനന്തപുരം റൂറൽ എസ് പി ക്കാണ് അന്വേഷണ ചുമതല. കുടിയൊഴിപ്പിക്കാൻ ചെന്ന സമയത്ത്, ആത്മഹത്യാ ഭീഷണി മുഴക്കിയ ദമ്പതിമാരുടെ കയ്യിലിരുന്ന ലൈറ്റർ പോലീസ് തട്ടിത്തെറിപ്പിച്ചതാണ് അപകടകാരണമായതെന്ന് മക്കൾ ആരോപിച്ചിരുന്നു. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരിക്കെ, തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഇവർ മരണമടഞ്ഞത്. മക്കളിൽ മൂത്തയാളായ രാഹുൽ ഇപ്പോൾ വർക്ഷോപ്പിൽ ജോലിചെയ്യുന്നു. ഇളയ ആൾ രഞ്ജിത്ത് പ്ലസ് ടൂ പഠനം പൂർത്തിയാക്കി.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd