വാഷിംഗ്ടൺ : യുഎസ് പാർലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികളുടെ പ്രതിഷേധം. ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണു അക്രമാസക്തരായ പ്രതിഷേധക്കാർ പാർലമെന്റ് മന്ദിരത്തിനുള്ളിലേക്ക് ഇരച്ചു കയറിയത്. ഒരു പ്രതിഷേധക്കാരിക്ക് വെടിയേറ്റു. അവർ പിന്നീട് മരണത്തിനു കീഴടങ്ങി. പ്രതിഷേധക്കാര്‍ കടന്നതോടെ യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമാണ് ഇത്തരമൊരു സംഭവം. സംഭവത്തെ തുടർന്ന് വാഷിംഗ്ട്ടണിൽ കർഫ്യൂ ഏർപ്പെടുത്തി. ബൈഡന്റെ വിജയം അംഗീകരിക്കരുതെന്ന ട്രംപിന്റെ ആവശ്യം ഉപരാഷ്ട്രപതി മൈക് പെൻസ് തള്ളിയിരുന്നു. ഇന്ത്യൻ സമയം പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഇപ്പോൾ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അവകാശപ്പെട്ടു. ഇത് പ്രതിഷേധമല്ല, കലാപമാണെന്ന് നിയുക്ത അമേരിക്കൻ രാഷ്ട്രപതി ജോ ബൈഡൻ പറഞ്ഞു. ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നാവർത്തിച്ച ട്രംപ്, അനുകൂലികളോട് ശാന്തരായി മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ ബ്രിട്ടൻ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾ അപലപിച്ചു.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd