16 ആം തീയതി മുതൽ വാക്സിനേഷൻ.

ന്യൂ ഡൽഹി : കോവിഡ് 19 തിനെതിരായ പ്രതിരോധ കുത്തിവയ്പ്പ്, രാജ്യ വ്യാപകമായി ഈ മാസം 16 മുതൽ എടുത്തു തുടങ്ങും. 3 കോടി വരുന്ന കോവിഡ് മുന്നണി പോരാളികൾക്കാകും വാക്സിന്റെ പ്രഥമ പരിഗണന. തുടർന്ന്, 50 വയസ്സിനു മുകളിലുള്ളവർക്കും അനുബന്ധ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള 50 വയസ്സിനു താഴെയുള്ളവർക്കും കുത്തിവയ്പ്പ് നൽകും. ഈ വിഭാഗത്തിൽ 27 കോടി ജനങ്ങളാണുള്ളത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന, കോവിഡ് പ്രതിരോധ സമിതിയുടെ ഉന്നതതല യോഗത്തിനു ശേഷം കേന്ദ്ര സർക്കാർ വ്യക്തമാക്കിയതാണിക്കാര്യം. കോവിഡ് രോഗികൾ കൂടുതലുള്ള കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്ക് മുൻഗണന ലഭിക്കും. ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായ വാക്സീൻ വിതരണ പദ്ധതിയാണ് രാജ്യത്ത് നടക്കാൻ പോകുന്നത്. കേരളത്തിൽ ആദ്യദിനം ഒരു കേന്ദ്രത്തിൽ 100 പേർക്ക് വീതം 133 സ്ഥലങ്ങളിലായി 13,300 പേർക്ക് വാക്സിൻ കുത്തിവയ്ക്കും.
Author: news desk