കൊൽക്കത്ത : ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാദുദിൻ ഒവൈസിയുടെ പാർട്ടിയായ AIMIM നോ അവർ പിന്തുണയ്ക്കുന്ന മറ്റാർക്കെങ്കിലുമോ വോട്ടു നൽകരുതെന്ന് ബംഗാളിലെ മുസ്ലിം പുരോഹിത സംഘടനയുടെ ആഹ്വാനം. ഒവൈസിക്ക് നൽകുന്ന ഓരോ വോട്ടും ബിജെപിക്ക് നൽകുന്ന വോട്ടിനു തുല്യമാണെന്നാണ് ഇവരുടെ പക്ഷം. ബിജെപി ശക്തമായ മത്സരം നേരിടുന്ന സ്ഥലങ്ങളിൽ മാത്രം ഹൈദരാബാദിൽ നിന്നുള്ള ഈ രാഷ്ട്രീയക്കാരൻ പാർട്ടിയുമായി എത്തുന്നതെന്തിനെന്നും അവർ ചോദിക്കുന്നു. ആർക്ക് വോട്ടു ചെയ്യാനുമുള്ള സ്വാതന്ത്ര്യം ജനങ്ങൾക്കുണ്ടെന്നും യുക്തി ഭദ്രമായി അത് വിനിയോഗിക്കണമെന്നും എന്നാൽ ഇത്തവണ, വർഗ്ഗീയ വിദ്വേഷം വളർത്തി ജനങ്ങളെ വിഭജിച്ച് വോട്ടു നേടാനുള്ള ശ്രമങ്ങൾ നടക്കുന്നതിനാലാണ് ഇത്തരം ഒരു പ്രസ്താവനയുമായി വരേണ്ടി വന്നതെന്നും മുസ്ലിം പുരോഹിത സംഘടനാ നേതാവായ ക്വാറി ഫസ്ലുർ റഹ്മാൻ പറയുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം ബംഗാളിന്റെ മാത്രമല്ല, അവിടുത്തെ ലക്ഷക്കണക്കിന് ജനവിഭാഗങ്ങളുടെയും ഭാവിയെ ബാധിക്കുമെന്നും മതത്തിന്റെ പേരിൽ ഇവരെ ലക്ഷ്യമിടുന്നത് കാണേണ്ടിവരുമെന്നും പരസ്യ പ്രസ്താവനയിൽ പറയുന്നു.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd