സിറം ഇന്സ്ടിട്യൂട് ൽ നിന്ന് വാക്സിൻ വഹിച്ചുകൊണ്ടുള്ള ആദ്യ വാഹനം പുറപ്പെട്ടു.

പൂനെ : കോവിഡ് 19 നെതിരായ പ്രതിരോധ വാക്സിൻ വഹിച്ചുകൊണ്ടുള്ള ആദ്യ ബാച്ചിലെ മൂന്നു ട്രക്കുകൾ പൂനെ സിറം ഇന്സ്ടിട്യൂട് ൽ നിന്ന് പുറപ്പെട്ടു. പോലീസ് അകമ്പടിയോടെ ഇന്ന് വെളുപ്പിന് 4 : 55 നാണ് ട്രക്കുകൾ പുറപ്പെട്ടത്. 16 ആം തീയതി രാജ്യത്താകമാനമായി ആരംഭിക്കുന്ന വാക്സിനേഷനു വേണ്ടി വിവിധ ഭാഗങ്ങളിൽ എത്തിക്കാനാണ് ട്രക്കുകൾ പുറപ്പെട്ടിരിക്കുന്നത്. തുടക്കത്തിൽ, ഡല്‍ഹി, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ, ലക്നൗ തുടങ്ങിയ ഇടങ്ങളിലേക്കാണ് ആദ്യം വാക്സിനെത്തുക. ഇതിനായി പൂനെ വിവാനത്താവളത്തിലെ കാർഗോ കോംപ്ലെക്സിൽ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. കാർഗോ കോംപ്ലെക്സിന്റെ സംരക്ഷണ ചുമതല, സി ഐ എസ് എഫ് ന്റെ പ്രത്യേക സംഘത്തിനാണ്. വിമാനത്താവളത്തിൽ നിന്ന് ഡെൽഹിക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് ആദ്യ ബാച് വാക്സിൻ കയറ്റി അയക്കുന്നത്. ഓക്സ്ഫോർഡ് സർവ്വകലാശാലയും ആസ്ട്ര സെനെക്കയും ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഷീൽഡ് വാക്സിനാണ് പൂനെയിൽ നിന്ന് വിതരണം ചെയ്യുന്നത്.
Author: news desk