ഇസ്താൻബുൾ : തുർക്കിയിൽ അർദ്ധ നഗ്നരായ യുവതികളാൽ ചുറ്റപ്പെട്ട് ഫോട്ടോ എടുക്കുകയും അവരെ പൂച്ചക്കുട്ടികൾ എന്ന് വിശേഷിപ്പിക്കുകയും ചെയ്ത മത പ്രചാരകന് 1075 വർഷത്തെ തടവ് ശിക്ഷ. 64 കാരനായ അദ്നാൻ ഓക്താറിനെയാണ് ടർക്കിഷ് കോടതി ശിക്ഷിച്ചത്. 2018 ലായിരുന്നു ഒക്താറിനെയും 200 കൂട്ടാളികളെയും ഇസ്താൻബുൾ പോലീസ് അറസ്റ്റ് ചെയ്തത്. ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്ത പരിപാടിക്കിടെയാണ് ഒക്താർ യുവതികളോടൊപ്പം പാട്ടുപാടുകയും നൃത്തം ചവിട്ടുകയും ചെയ്തത്. ലൈംഗിക പീഡനവും രാജ്യദ്രോഹക്കുറ്റവും ഉൾപ്പെടെയാണ് അദ്ദേഹത്തിനെതിരെ പോലീസ് ചുമത്തിയത്. ഇദ്ദേഹത്തെ കൂടാതെ മറ്റു രണ്ടു കൂട്ടാളികളെ 211വർഷത്തേയ്ക്കും 186 വർഷത്തേയ്ക്കും തടവിന് ശിക്ഷിച്ചിട്ടുണ്ട്. 2016 ൽ തുർക്കിയിൽ നടന്ന അട്ടിമറി ശ്രമത്തിനു പിന്നിൽ പ്രവർത്തിച്ചു എന്ന് ആരോപിക്കപ്പെടുന്ന അമേരിക്കയിലെ മുസ്ലിം മതപ്രചാരകൻ ഫത്താവുള്ള ഗുലൈനുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ഒക്താറിനെ പോലീസ് അറസ്റ്റ് ചെയ്തത്. വിചാരണയ്ക്കിടയിൽ തനിക്ക് 1000 പെൺ സുഹൃത്തുക്കൾ ഉണ്ടെന്ന് ഒക്തർ കോടതിയിൽ സമ്മതിച്ചിരുന്നു. സ്ത്രീകളോടുള്ള സ്നേഹം ഒരു യഥാർത്ഥ മുസ്ലിമിന് വേണ്ട ഗുണമാണെന്നും അദ്ദേഹം വാദിച്ചു. 1990 ൽ വിവിധ ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരിലാണ് ഒക്തർ തുർക്കിയിൽ വാർത്താ പ്രാധാന്യം നേടിയത്.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd