ന്യൂ ഡൽഹി : കേന്ദ്ര സർക്കാർ നടപ്പാക്കിയ മൂന്നു കാർഷിക നിയമങ്ങളും നടപ്പാക്കുന്നത് ഇനി ഒരുത്തരവുണ്ടാകുന്നത് വരെ സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രശ്ന പരിഹാരത്തിന് സ്വതന്ത്ര സമിതി രൂപീകരിക്കാനും കോടതി തീരുമാനിച്ചു. വിവാദ നിയമങ്ങളെ കുറിച്ചും കര്‍ഷകര്‍ സമരം നടത്തുന്ന സാഹചര്യത്തെക്കുറിച്ചും നാലംഗ സമിതി പരിശോധിക്കും. അശോക് ഗുലാത്തി, ഹർസിമത് മാൻ എന്നിവരുൾപ്പെട്ടതാണ് സമിതി. അതേ സമയം, നിയമങ്ങൾ പിൻവലിക്കുക എന്നതാണ് തങ്ങളുടെ ആവശ്യമെന്നും സമിതിയുമായി സഹകരിക്കില്ലെന്നും ഭാരതീയ കിസാൻ യൂണിയൻ വ്യക്തമാക്കി. കേസ് പരിഗണിച്ചപ്പോൾ, കർഷകരെ പ്രതിനിധീകരിക്കുന്ന മൂന്ന് അഭിഭാഷകർ ഇന്ന് ഹാജരായിരുന്നില്ല. സമിതിയെ വച്ചാല്‍ സഹകരിക്കില്ലെന്ന് കര്‍ഷകര്‍ക്കു വേണ്ടി ഹാജരായ എം.എല്‍.ശര്‍മ കോടതിയെ അറിയിച്ചു. അനിശ്ചിത കാലത്തേക്ക് സമരം തുടരാനാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് ചെയ്യാമെന്നും ഇതിനോട് കോടതി പ്രതികരിച്ചു. നിയമങ്ങൾ റദ്ദാക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. നിയമങ്ങൾ പെട്ടെന്ന് കൊണ്ട് വന്നതല്ലെന്നും രാജ്യത്തെ ഭൂരിപക്ഷം കർഷകരും നിയമത്തെ അനുകൂലിക്കുന്നവരാണെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തിൽ അടുത്ത നടപടികളെപ്പറ്റി തീരുമാനിക്കാൻ കർഷക സംഘടനകൾ അപലസമയത്തിനകം യോഗം ചേരും.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd