മുംബൈ : അമേരിക്കൻ പോപ്പ് ഗായിക റിഹാനയും സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൺബെർഗും അടക്കമുള്ള പ്രമുഖർ ഇന്ത്യയിലെ കർഷക സമരത്തെ അനുകൂലിച്ച് രംഗത്ത് വന്നതോടെ, കർഷക പ്രക്ഷോഭത്തിന് അതാരാഷ്ട്ര തലത്തിൽ ശ്രദ്ധ കൈവന്നിരിക്കുകയാണ്. ഡൽഹി അതിർത്തികളിൽ, കർഷകർ സമരം ചെയ്യുന്ന സ്ഥലങ്ങളിൽ ഇന്റർനെറ്റ് സൗകര്യമടക്കം വിഛേദിച്ചതിനെപ്പറ്റി വന്ന സി എൻ എൻ റിപ്പോർട്ടിനെ ഉദ്ധരിച്ചായിരുന്നു റിഹാനയുടെ ട്വീറ്റ്. ഇതിനു പിന്നാലെ, അമേരിക്കൻ ഉപരാഷ്ട്രപതി കമലാ ഹാരിസിന്റെ അനന്തരവൻ ആയ മീനാ ഹാരിസ്, അമേരിക്കൻ പരിസ്ഥിതി പ്രവർത്തക ജാമീ മർഗോളിൻ, കെനിയയിലെ പരിസ്ഥിതി പ്രവർത്തക എലിസബേത് വാതുട്ടി, ബ്രിട്ടീഷ് എം പി ക്ലോഡിയ വെബ്, അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് തുടങ്ങിയവർ കർഷകരെ പിന്തുണച്ച് രംഗത്തെത്തി. ലോകത്ത്, ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവെഴ്സ് ഉള്ള നാലാമത്തെയാളാണ് റിഹാന. അതെ സമയം, റിഹാനയുടെ ട്വീറ്റ് വന്നതിനു പിന്നാലെ അവർ മുസ്ലിം മത വിഭാഗത്തിൽപ്പെട്ടയാളാണോ എന്നതാണ് ഗൂഗിളിൽ ഇന്ത്യക്കാർ കൂടുതലായി തിരഞ്ഞത്. വെസ്റ്റ് ഇൻഡീസിലെ ബാർബഡോസിൽ, ക്രിസ്ത്യൻ സമുദായത്തിൽ ജനിച്ച അവർ, താൻ ആദ്യമായി പ്രാർത്ഥിച്ചതും വ്രതമെടുത്തതും തനിക്ക് 7 വയസ്സുള്ളപ്പോഴായിരുന്നുവെന്നും അമേരിക്കയിലേക്ക് കുടിയേറാൻ അന്ന് അത് ആവശ്യമായിരുന്നതിനാലാണ് ചെയ്തതെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd