ന്യൂ ഡൽഹി : ഉത്തരാഖണ്ഡിൽ ഉണ്ടായ മലയിടിച്ചിലിലും മിന്നൽ പ്രളയത്തിലും 7 മരണങ്ങൾ സ്ഥിരീകരിച്ചു.170 പേരെ കാണാതായിട്ടുണ്ട്. ഇന്നലെ രാത്രി നിർത്തി വച്ച രക്ഷാ പ്രവർത്തനം ഇന്ന് രാവിലെ പുനരാരംഭിച്ചു. മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്താൻ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്. തപോവൻ ടണലിൽ 40 ഓളം പേർ കുടുങ്ങിക്കൂടക്കുന്നതായി വിവരമുണ്ട്. തപോവന്‍ വൈദ്യുത പദ്ധതി പ്രളയത്തില്‍ ഭാഗിമായി തകര്‍ന്നു. പ്രളയസമയത്ത് 160 പേരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. അപകടത്തിൽപ്പെട്ട തൊഴിലാളികളിലേറെയും ഇവരാണ്. അതേ സമയം ശൈത്യ കാലത്തുണ്ടായ ദുരന്തം ഈ മേഖലയിലെ സാങ്കേതിക വിദഗ്ധരെ അത്ഭുതപ്പെടുത്തുന്നു. ഇന്ത്യാ - ചൈനാ അതിർത്തിയോടു ചേർന്നുള്ള ഈ പ്രദേശം ഇപ്പോൾ മൈനസ് 20 ഡിഗ്രി തണുപ്പിൽ മഞ്ഞു മൂടിക്കിടക്കുകയാണ്. അപകടത്തിൽ അട്ടിമറി സാധ്യതയെപ്പറ്റിയും പ്രതിരോധ വിദഗ്ധർ അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മഞ്ഞു വീഴ്ച ഉണ്ടായിരുന്നു. മഞ്ഞിന്റെ അളവ് കൂടിയതും മലയുടെ അടിത്തട്ട് തകരാൻ കരണമായിട്ടുണ്ടാകാം എന്നും കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നുണ്ട്.ആഭ്യന്ത്ര മന്ത്രി അമിത് ഷാ ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd