ഉത്തരേന്ത്യയിൽ പലയിടത്തും ഭൂചലനം; പ്രഭവ കേന്ദ്രം താജികിസ്ഥാൻ.

ന്യൂ ഡൽഹി : ഉത്തരേന്ത്യയിൽ പലയിടത്തും ഇന്നലെ രാത്രി ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. അമൃത്സര്‍, ജമ്മു, ശ്രീനഗർ, ഉത്തരാഖണ്ഡ്, രാജസ്ഥാന്, ഹരിയാണ, യുപിയിലെ നോയിട എന്നിവിടങ്ങളില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം താജികിസ്താനിലാണെന്ന് ഭൗമ പഠനകേന്ദ്രം അറിയിച്ചു. ഇത് ശ്രീനഗറിൽ നിന്ന് ഏകദേശം അഞ്ഞൂറ് കിലോമീറ്റർ ദൂരെയാണ്. ഭൗമോപരിതലത്തിൽ നിന്ന് 74 കിലോമീറ്റർ താഴെയായാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ഡൽഹി ഉൾപ്പെടെയുള്ള മഹാനഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതോടെ ജനങ്ങൾ ഭയചകിതരായി പുറത്തേയ്ക്ക് ഓടി. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Author: news desk