നാസയുടെ പേഴ്സിവേറാൻസ് പേടകം ചൊവ്വയിൽ നിലം തൊട്ടു.

വാഷിംഗ്ടൺ : ഏഴു മാസത്തെ സഞ്ചാരത്തിന് ശേഷം, അമേരിക്കയുടെ പേഴ്സിവേറാൻസ് പേടകം ചൊവ്വാ ഗ്രഹത്തിൽ വിജയകരമായി ലാൻഡ് ചെയ്തു. ഇന്ത്യൻ സമയം, ഇന്നു പുലർച്ചെ 2.28നാണു റോവർ ചൊവ്വയിലെ വടക്കൻ മേഖലയായ ജെസീറോ ക്രേറ്ററിൽ ഇറങ്ങിയത്. 270 കോടി യുഎസ് ഡോളർ ചെലവുള്ള ദൗത്യം, 2020 ജൂലൈ 30നു ആണ് ആരംഭിച്ചത്. ചൊവ്വാ ഗ്രഹത്തിൽ ഇറങ്ങുന്ന അഞ്ചാമത്തെ റോവർ ആണ് പേഴ്സിവേറാൻസ്. അഞ്ചും അമേരിക്കയുടേത് തന്നെ. ആദ്യമായി ചൊവ്വയിൽ ഒരു പേടകം വിജയകരമായി ഇറങ്ങിയത് 1997 ൽ ആയിരുന്നു. ഒരു ടൺ ഭാരവും ഒരു SUV യോളം വലിപ്പവുമുള്ള പേഴ്സിവേറാൻസിൽ രണ്ടു റോബോട്ടിക് കയ്യുകളും 19 ക്യാമറകളും രണ്ടു മൈക്രോഫോണുകളും ഘടിപ്പിച്ചിട്ടുണ്ട്. ചൊവ്വയിൽ, ജീവന്റെ തെളിവുകൾ അന്വേഷിക്കുകയാണ് ദൗത്യത്തിന്റെ പ്രധാനലക്ഷ്യം.
Author: news desk