മഹാരാഷ്ട്രയ്ക്കു പിന്നാലെ മറ്റ് ഏഴു സംസ്ഥാനങ്ങളിൽ കൂടി കോവിഡ് വർധന.

മുംബൈ : മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ ഉയർന്നു വരുന്നതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ ഇന്ത്യയിൽ മറ്റു പല സംസ്ഥാനങ്ങളിലും അത്ര തീഷ്ണമായല്ലെങ്കിലും രോഗ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നതായി റിപ്പോർട്ട്. 16 സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം വർധിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിലും ഇതിൽ 7 സംസ്ഥാനങ്ങളിലാണ് കൂടുതലായി വർദ്ധനവ് രേഖപ്പെടുത്തിയത്. മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, ഡൽഹി, ഛത്തീസ്ഗഡ്, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങൾ ഇക്കൂട്ടത്തിൽപ്പെടുന്നു. മഹാരാഷ്ട്രയിൽ കഴിഞ്ഞ ആഴ്ച രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയെങ്കിലും താരതമ്യേന മരണനിരക്കിൽ കുറവാണ് രേഖപ്പെടുത്തിയത്. തൊട്ടു മുൻപത്തെ ആഴ്ചയിൽ 40 മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയത് 35 മരണങ്ങളാണ്.
Author: news desk