കോട്ടയം : പള്ളിവാസലിൽ പ്ലസ് ടു വിദ്യാർത്ഥിനി രേഷ്മയുടെ കൊലപാതകത്തിൽ സംശയ സ്ഥാനത്തുണ്ടായിരുന്ന ബന്ധു അരുണിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പള്ളിവാസൽ പവർഹൗസിന് സമീപം തൂങ്ങി മരിച്ച നിലയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനു 150 മീറ്റർ മാറിയാണിത്. നേരത്തെ പോലീസ് ഇവിടെയെല്ലാം തെരച്ചിൽ നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അരുണിന്റേതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണ്‍ നേരത്തെ കണ്ടെടുത്തിരുന്നു. കൂടാതെ, അരുണിന്റെ മുറിയില്‍ നിന്നും കുറ്റസമ്മതം നടത്തുന്ന തരത്തിലുള്ള കത്തും പൊലീസിന് ലഭിച്ചിരുന്നു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചനയാണ് കത്തിലുണ്ടായിരുന്നത്. ആത്മഹത്യ ചെയ്യുമെന്ന സൂചനയും കത്തിലുണ്ടായിരുന്നു. ബന്ധുവായ അണുവിനൊപ്പം പെൺകുട്ടി നടന്നു പോകുന്ന സി സി ടീവി ദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പള്ളിവാസൽ പവർ ഹൗസിന് സമീപം കുത്തേറ്റു മരിച്ച നിലയിൽ രേഷ്മയുടെ മൃതദേഹം കണ്ടെത്തിയത്.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd