15 മുതൽ 18 വയസ്സ് പ്രായമായ കുട്ടികൾക്കുള്ള ആദ്യ ഡോസ് വാക്സിൻ നാളെ മുതൽ നൽകി തുടങ്ങും.

ന്യൂ ഡൽഹി : 15 നും 18 നും ഇടയിൽ പ്രായമായ കുട്ടികൾക്ക് നാളെ മുതൽ കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ ആദ്യ ഡോസ് നൽകി തുടങ്ങും ഇന്നലെ ആരംഭിച്ച ഓൺ ലൈൻ രജിസ്ട്രേഷൻ അനുസരിച്ച്, ശനിയാഴ്ച രാത്രി 11 -30 വരെ, 3,15,416 പേർ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്ത് ഈ പ്രായ പരിധിയിലുള്ള 10 കോടി കുട്ടികൾ ഉണ്ടെന്നാണ് കണക്ക്. ഇവർക്ക്, 28 ദിവസത്തെ ഇടവേളയിൽ ഭാരത് ബയോടെക് നിർമ്മിക്കുന്ന കോവാക്സിൻ ഇൻജക്ഷൻ നൽകുമെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. കൊറോണാ വൈറസിന്റെ വകഭേദമായ ഒമൈക്രോൺ അതിവേഗം പടർന്നു പിടിക്കാനുള്ള സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കോവിഡ് മുന്നണി പോരാളികൾക്ക് ബൂസ്റ്റർ ഡോസും 15 -18 പ്രായക്കാർക്ക് പ്രതിരോധ കുത്തിവയ്പ്പും നൽകാൻ സർക്കാർ തീരുമാനിച്ചത്.
Author: news desk