വിനയ വിധേയ രാമ ഫെബ്രുവരി ഒന്ന് മുതല്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു.

കൊച്ചി : രാം ചരണിനെ നായകനാക്കി ബോയപ്പെട്ടി ശ്രീനു സംവിധാനം ചെയ്ത വിനയ വിധേയ രാമ ഫെബ്രുവരി ഒന്ന് മുതല്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കും. പ്രകാശ് ഫിലിംസ്, ശിവഗിരി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. കൈറ അദ്വാനി നായികയായെത്തുന്ന ചിത്രത്തില്‍ വിവേക് ഒബ്റോയാണ് പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രംഗസ്ഥലം എന്ന ജനപ്രിയ ചിത്രത്തിന് ശേഷം രാം ചരണ്‍ നായകനായെത്തുന്ന ഫാമിലി എന്റര്‍ടെയ്നറാണ് വിനയ വിധേയ രാമ.
പ്രശാന്ത്, സ്നേഹ, മധുമിത, മുകേഷ് ഋഷി, ജെപി. ഹരീഷ് ഉത്തമന്, ആര്യന് രാജേഷ്, രവി വര്‍മ്മ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാന൦ നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഡിവിവി എന്റര്ടെയ്മെന്റ്സ് ആണ്. ഋഷി പഞ്ചാബി, ബണ്ടി രമേശ് എന്നിവര്‍ ചേര്‍ന്ന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഘട്ടന സംവിധാനം കനല് കണ്ണനാണ്.
Author: news desk