മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി ഫെബ്രുവരി 22 ന് തിയ്യേറ്ററുകളിലെത്തും.

കൊച്ചി :പൂമരത്തിനു ശേഷം കാളിദാസ് ജയറാം നായകവേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ഹാസ്യത്തിന് പ്രാധാന്യം നല്കിയൊരുക്കുന്ന ചിത്രം കൂടിയാണ് കാളിദാസിൻറെ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി. സിനിമ ഫെബ്രുവരി 22നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അപര്‍ണ ബാലമുരളിയാണ് ഇത്തവണ കാളിദാസിൻറെ നായികാ വേഷത്തില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം ഗണപതി, ഷെബിന്‍ ബെന്‍സണ്‍,വിഷ്ണു ഗോവിന്ദ്, തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.. ചിത്രത്തിലെ കാളിദാസിൻറെ വേറിട്ട ഗെറ്റപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു വിജയ് ബാബു,ശരത് അപ്പാനി,വിജയരാഘവന്,സായികുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്. നവാഗതനായ അരുണ്‍ വിജയ് സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നു. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. അനില്‍ ജോണ്സണ് പശ്ചാത്തല സംഗീതം ചെയ്യുന്ന ചിത്രത്തിന് സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.
Author: news desk