റെഡ്മീ നോട്ട് 7 ഇന്ത്യയില്‍ ഇറക്കാന്‍ ഷവോമി.

ന്യൂഡല്‍ഹി : റെഡ്മീ നോട്ട് 7 ഇന്ത്യയില്‍ ഇറക്കാന്‍ ഷവോമി ഒരുങ്ങുന്നു. 48 എംപി പ്രധാന ക്യാമറയുമായി എത്തുന്ന ഫോണ്‍ ഈ മാസം തന്നെ വിപണിയില്‍ എത്തും. 9,999 രൂപ മുതലായിരിക്കും ഫോണിന്റെ വില ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സ്ക്രീനാണ് ഫോണിന് 2340 ×1080 പിക്സലാണ് റെസല്യൂഷന്‍. 2.5ഡി കര്‍വ്ഡ് ഗ്ലാസ്, ക്രോണിംഗ് ഗോറില്ല ഗ്ലാസ് 5 സംരക്ഷണം സ്ക്രീന്‍ ലഭിക്കും. ക്യൂവല്‍കോം സ്നാപ് ഡ്രാഗണ്‍ 606 എസ്ഒസി ആണ് ഫോണിന്റെ ചിപ്പ്. 1.8 ജിഗാഹെര്‍ട്സാണ് ഇതിന്റെ ശേഷി. ആഡ്രിനോ 512 ഗ്രാഫിക് പ്രോസസ്സര്‍ യൂണിറ്റാണ് ഇതിനുള്ളത്. 3ജിബി, 4ജിബി, 6ജിബി റാം ശേഷിയുള്ള മൂന്ന് പതിപ്പുകള്‍ ഈ ഫോണിന് ഉണ്ടാകും. ഷവോമി റെഡ്മീ നോട്ട് 7 ആന്‍ഡ്രോയ്ഡ് ഓറീയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുക. 48 എംപിയാണ് പ്രധാന ക്യാമറ. ഇതിന് ഒപ്പം 5എംപി സെക്കന്ററി സെന്‍സറും ലഭിക്കും. 13 എംപിയാണ് മുന്നിലെ ക്യാമറ.
Author: news desk