അമ്പലപ്പുഴ : അമ്പലപ്പുഴയില്‍ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യചെയ്ത കേസില്‍ പുനരന്വേഷണം ആവശ്യപെട്ട് ബി.ജെ.പി പ്രക്ഷോഭം ആരംഭിച്ചു. മന്ത്രി ജി സുധാകരനും പാര്‍ട്ടിയും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ലോക്സഭാഅംഗമായ കെ.സി വേണുഗോപാലും കോണ്‍ഗ്രസും വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു എന്ന് ഉപവാസ സമരം ഉദ്ഘാടനം ചെയ്ത ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭാസുരേന്ദ്രന് ആരോപിച്ചു. കേസിൻറെ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. അമ്പലപ്പുഴയില്‍ 3 വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യചെയ്ത കേസിൻറെ അന്വേഷണം അട്ടിമറിച്ചും തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാതെയും പ്രതികളെ രക്ഷിക്കാനുള്ള നീക്കം നടന്നുവെന്നാരോപിച്ചാണ് ബി.ജെ.പി പ്രാദേശിക നേതൃത്വം പ്രഷോഭത്തിലേക്ക് നീങ്ങിയിരിക്കുന്നത്. കേസിൻറെ പുനരന്വേഷണം നടത്തുകയോ സിബിഐകൊണ്ട് അന്വേഷിപ്പിക്കുകയോ ചെയ്താൽ ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള പ്രതികൾ പിടിയിലാകുമെന്നാണ് ബിജെപി നേതൃത്വത്തിൻറെ നിലപാട്.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd