നിക്ക് ജോനാസും പ്രിയങ്കാ ചോപ്രയും വേർപിരിയുന്നതായി വാർത്ത.

മുംബൈ : അമേരിക്കൻ ഗായകൻ നിക്ക് ജോനാസും നടി പ്രിയങ്കാ ചോപ്രയും, വിവാഹം നടന്ന് 90 ദിവസമായപ്പോഴേക്കും വേർപിരിയനാലോചിക്കുന്നതായി റിപ്പോർട്ട്. ഇവർ തമ്മിൽ പലപ്പോഴും വഴക്കടിക്കാറുണ്ടെന്നും മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ ഡിസംബർ 1,2 തീയതികളിൽ ജോധ്പുരിൽ ഉമൈദ് ഭവൻ പാലസിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. പ്രിയങ്കയ്ക്ക് ഇപ്പോൾ 36 വയസ്സും നിക്കിന് 26 വയസ്സുമാണ്. ഇക്കാര്യത്തിൽ വലിയ ട്രോളുകളാണ് പ്രിയങ്കയ്ക്ക് ഓൺലൈനിൽ നേരിടേണ്ടി വന്നിട്ടുള്ളത്. എന്നാൽ ഈ ബന്ധം ദീർഘനാൾ നിലനിൽക്കുമെന്ന ആരാധകരുടെ പ്രതീക്ഷകളെ ആസ്ഥാനത്താക്കിക്കൊണ്ടാണ് ഇപ്പോൾ വാർത്തകൾ പുറത്തുവരുന്നത്. നിസാരകാര്യത്തിന് പോലും നിക്കും പ്രിയങ്കയും വഴക്കടിക്കുന്നു. ജോലി, പാർട്ടി, ഒന്നിച്ചു കഴിയുമ്പോൾ, എന്ന് വേണ്ട എല്ലാ വിഷയങ്ങളിലും രണ്ടഭിപ്രായമാണെന്നും മാഗസിനിലെ ലേഖനത്തിൽ പറയുന്നു.
Author: news desk