കൊച്ചി :ഹാസ്യത്തിന്റെ മേന്പൊടിയില് ഷാജിമാരുടെ കഥ പറഞ്ഞു കുടുംബ പ്രേക്ഷകരുടെ മനം നിറച്ച 'മേരാ നാം ഷാജി' ബോക്സ് ഓഫീസുകളിലും വന്‍ ഹിറ്റ്. അഞ്ചരക്കോടി രൂപയില്‍ നിര്‍മ്മിച്ച ചിത്രം റിലീസിന് മുന്‍പ് തന്നെ നാലരക്കോടി രൂപ സാറ്റ്ലെറ്റ് ഇനത്തിലും, ഒന്നരക്കോടി രൂപ ഓവര്‍സീസ് ഇനത്തിലും, 18 ലക്ഷം രൂപ ഓഡിയോ ഇനത്തിലും ലഭിച്ചിരുന്നു. ചിത്രം തീയറ്ററുകളില്‍ എത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ചിത്രത്തിന്റെ വിജയത്തിന് തടയിടാന്‍ ചിലര്‍ ശ്രമിച്ചിരുന്നെങ്കിലും ആദ്യ ആഴ്ച പിന്നിടുമ്പോല്‍ ലഭിക്കുന്ന മികച്ച പ്രതികരണം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതായി സംവിധായകന് നാദിര്‍ഷാ പറഞ്ഞു. റിലീസിന് മുന്‍പ് തന്നെ മുടക്കുമുതലിനേക്കാൾ കൂടുതല്‍ വരുമാനം നേടിയ ചിത്രം ആദ്യ ആഴ്ച പിന്നിട്ടപ്പോല്‍ തന്നെ രണ്ടരക്കോടി രൂപ പ്രൊഡ്യൂസര്‍ ഷെയറായും ലഭിച്ചു കഴിഞ്ഞു.
അവധിക്കാലത്ത് ഹാസ്യത്തിന് പ്രാധാന്യം നല്കി നാദിര്‍ഷാ സംവിധാനം ചെയ്ത ചിത്രത്തിനെ കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യുംനീട്ടി സ്വീകരിച്ചതാണ് വിജയത്തിലേക്ക് എത്തിച്ചത്. മലയാളിത്തിലെ മുന്‍നിര താരങ്ങളായ ബിജു മേനോന്, ആസിഫ് അലി, ബൈജു എന്നിവര്‍ ഷാജിമാരായി നടത്തിയ മികച്ച പ്രകടനം കുടുംബ പ്രേക്ഷകരോടൊപ്പം കുട്ടികളേയും സിനിമയിലിലേക്ക് അടുപ്പിക്കുന്നതിനുള്ള കാരണമായി.
ഷാജിമാരുടെ കഥ പറഞ്ഞു വിജയത്തിലെത്തിയ ചിത്രത്തില്‍ നിഖിലയാണ് നായിക, ശ്രീനിവാസനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗണേഷ് കുമാര്‍, സാദിഖ്, മൈഥിലി, ജാഫര്‍ ഇടുക്കി, ഭീമന് രഘു, സാവിത്രി ശ്രീധര്‍, സുരഭി, രഞ്ജിനി ഹരിദാസ്, സുരേഷ് കുമാര്‍, എന്നിവരാണ് മറ്റ് മഭിനേതാക്കല്.
ദിലീപ് പൊന്നന് തിരക്കഥയും സംഭാഷവും ഒരുക്കിയ ചിത്രത്തില്‍ ജോണ്കുട്ടിയുടേതാണ് ചിത്ര സംയോജനം. ഛായഗ്രഹണം വിനോദ് ഇല്ലംപള്ളിയും സന്തോഷ് വര്‍മ്മയുടെ രചനയില്‍ എമില്‍ മുഹമ്മദിന്റെ ഗാനങ്ങളും, ജേക്സ് ബിജോയി പശ്ചാത്തല സംഗീതവും ഒരുക്കിയിക്കുന്നു. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd