രണ്ടു ജഡ്ജിമാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച സുപ്രീം കോടതി കൊള്ളീജിയം ശുപാർശ കേന്ദ്രം തിരിച്ചയച്ചു.

ന്യൂ ഡൽഹി : രണ്ടു ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാനുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്ര സർക്കാർ മടക്കി. ജസ്റ്റിസുമാരായ അനിരുദ്ധ് ബോയ്, ബൊപ്പണ്ണ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി സ്ഥാനക്കയറ്റം നൽകിക്കൊണ്ടുള്ള ശുപാർശ, കൊളീജിയം ഏപ്രിൽ 12 ആം തീയതിയാണ് സർക്കാരിന് സമർപ്പിച്ചത്. അനിരുദ്ധ ബോസ്, ജാർഖണ്ഡ് ഹൈക്കോടതിയിലെയും ബൊപ്പണ്ണ ഗുവാഹത്തി ഹൈക്കോടതിയിലെയും ചീഫ് ജസ്റ്റിസുമാരാണ്. ഇവരെ രണ്ടു പേരെ കൂടി നിയമിച്ചാൽ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 29 ആകും. 31 പേരാണ് സുപ്രീം കോടതിയിലെ ആവശ്യമായ ജഡ്ജിമാരുടെ എണ്ണം. എന്നാൽ സർക്കാർ, കൊളീജിയം ശുപാർശ തിരിച്ചയച്ചതോടെ കൊളീജിയം വീണ്ടും കൂടി തീരുമാനമെടുക്കേണ്ടിയിരിക്കുന്നു. ഇതിനു മുൻപ് ജസ്റ്റിസ് കെ എം ജോസെഫിന്റെ പേര് സുപ്രീം കോടതി ജഡ്ജിയായി ശുപാർശ ചെയ്തപ്പോഴും കേന്ദ്ര സർക്കാർ അത് തിരിച്ചയച്ചിരുന്നു.
Author: news desk