ടിക്ക് ടോക്കില്‍ താരമായി കായംകുളത്തിന്റെ മുത്ത്

ആലപ്പുഴ :സോഷ്യല്‍ മീഡിയയിലെ പുതിയ ട്രെന്റ് ആയ ടിക്ക് ടോക്കില്‍ താരമായി കായംകുളത്തിന്റെ മുത്ത് ഭവ്യ പിള്ള. കഴിഞ്ഞ ചെറിയ കാലയിളവില്‍ ടിക്ക് ടോക്കില്‍ വീഡിയോകള്‍ ചെയ്ത് തുടങ്ങിയ ഭവ്യയ്ക്ക് ഇപ്പോള്‍ നിരവധി ഫോളോവേഴ്സ് ആണ് നിലവിലുള്ളത് . മലയാളത്തിലെ മുന്‍ നിര നായികമാരുടെ ഭാവവേഷങ്ങള് തന്മയത്തത്തോടെ അവതരിപ്പിക്കുന്ന ഭവ്യ ഇതിനകം നൂറിലേറെ വീഡിയോകളാണ് അപ്പ് ലോഡ് ചെയ്തിരിക്കുന്നത്. ഹാസ്യവും, സീരിയസ് ആയ വേഷങ്ങളും, പാട്ടുകളും യഥേഷ്ടം കൈകാര്യം ചെയ്യാന്‍ കഴിയുന്നതാണ് ഭവ്യയുടെ പ്രത്യേകത. കായംകുളം വിശ്വഭാരതി മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ 9 ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഈ കൊച്ചു മിടുക്കി. കായംകുളം സ്വദേശികളായ അനൂപ് (വില്ലേജ് ഓഫീസര്‍, കണ്ണൂര്‍), മധുപ്രിയ (വിശ്വഭാരതി മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂല് ) എന്നിവരാണ് മാതാപിതാക്കള്‍.
Author: news desk