തിരുവനന്തപുരം : വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് തുറന്നു. കർശന പോലീസ് സുരക്ഷയിലാണ് കോളേജ് പ്രവർത്തിക്കുന്നത്. തിരിച്ചറിയൽ കാർഡ് പരിശോധിച്ച് അധ്യാപകരെയും വിദ്യാർത്ഥികളെയും മറ്റു ജീവനക്കാരെയും മാത്രമാണ് അകത്തേയ്ക്ക് കടത്തി വിട്ടത്. ഇതിനിടെ 18 വർഷത്തിന് ശേഷം, യൂണിവേഴ്സിറ്റി കോളേജിൽ KSU യൂണിറ്റ് രൂപീകരിച്ചു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിത കാല നിരാഹാര സമര വേദിയിലായിരുന്നു പ്രഖ്യാപനം.ഇതുവരെ എസ്.എഫ്.ഐക്ക് മാത്രമായിരുന്നു കോളേജില്‍ യൂണിറ്റ് ഉണ്ടായിരുന്നത്. ഇത്രയ്മ് നാൾ ഭയം കാരണമാണ് മറ്റു വിദ്യാർത്ഥി സംഘടനകളിൽ പ്രവർത്തിക്കാൻ വിദ്യാർഥികൾ മുന്നോട്ടു വരാതിരുന്നതെന്ന് പുതിയ ഭാരവാഹികൾ പറഞ്ഞു. അമൽ ചന്ദ്രയെ പ്രസിഡന്റായും ആര്യ.എസ്.നായരെ വെെസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ഏഴു പേരാണ് കമ്മിറ്റിയിൽ ഉള്ളത്. നേരത്തെ തന്നെയും ഭയപ്പെടുത്തി എസ് എഫ് ഐക്ക് ജയ് വിളിപ്പിച്ചിട്ടുണ്ടെന്നും അമൽ ചന്ദ്ര പറഞ്ഞു. അതെ സമയം, അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന കെഎസ്യുവിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd