ന്യൂ ഡൽഹി : കശ്മീർ വിഷയത്തിൽ ഐക്ക്യരാഷ്ട്ര സഭയിൽ ഇന്ത്യയെ വിമർശിച്ചു നിലപാടെടുത്തതിന് പകരമായി, മലേഷ്യയിൽ നിന്നുള്ള പാം ഓയിൽ ഉൾപ്പെടെയുള്ള സാധനങ്ങളുടെ ഇറക്കുമതി വെട്ടിച്ചുരുക്കാൻ സർക്കാർ തയ്യാറെടുക്കുന്നു. ഇന്ത്യ കാശ്മീരിൽ അതിക്രമിച്ചു കടന്നിരിക്കുകയാണെന്നും അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്നും മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് ഐക്യരാഷ്ട്ര സഭയിൽ പ്രസംഗിച്ചിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മലേഷ്യയിൽ നിന്നുള്ള ഇറക്കുമതിക്കു പകരം, ഇൻഡോനേഷ്യ, അർജന്റീന, ഉക്രൈൻ എന്നീ രാജ്യങ്ങളിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യാനും സർക്കാർ ആലോചിക്കുന്നു. ഇന്ത്യയിൽ ഉപയോഗിക്കുന്നഭക്ഷ്യ എണ്ണയിൽ മൂന്നിൽ രണ്ടും പാം ഓയിൽ ആണ്. മലേഷ്യയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നും 90 ലക്ഷം ടൺ പാം ഓയിൽ ആണ് വർഷം തോറും ഇറക്കുമതി ചെയ്യുന്നത്. മലേഷ്യയെ കൂടാതെ ഇന്ത്യയ്ക്കെതിരെ നിലപാടെടുത്ത തുർക്കിക്കെതിരെയും വ്യാപാര നിയന്ത്രണങ്ങൾ കൊണ്ട് വരാൻ സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ ഇതിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd