ന്യൂ ഡൽഹി : 2019 - 20 സാമ്പത്തിക വർഷത്തെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച 6. 1 ശതമാനമായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി വിലയിരുത്തുന്നു. കഴിഞ്ഞ ഏപ്രിലിൽ ഇത് 7.3 ശതമാനമായിരിക്കുമെന്നാണ് IMF വിലയിരുത്തിയിരുന്നത്. ഇപ്പോൾ 1.2 ശതമാനം കുറവ് വരുത്തിയിട്ടുണ്ടെങ്കിലും അതിവേഗം വളരുന്ന വലിയ സമ്പത് വ്യവസ്ഥകളിൽ ഒന്നാം സ്ഥാനം നില നിർത്തുമെന്നും IMF പ്രവചിക്കുന്നു. ചൈനയ്ക്കും 6.1 ശതമാനം വളർച്ചയാണ് IMF ഈ സാമ്പത്തിക വർഷം പ്രവചിച്ചിരിക്കുന്നത്. ഇന്ത്യയുടെ വളർച്ച, 2020 ആകുമ്പോഴേക്കും 7 ശതമാനത്തിലെത്തുമെന്നും ചൈനയുടേത് 5.8 ശതമാനത്തിലേക്ക് കുറയുമെന്നുമാണ് പ്രവചനം. ആഗോള സാമ്പത്തിക വളര്‍ച്ച മൂന്ന് ശതമാനമാണ്. വിപണിയിലെ മാന്ദ്യം ആഗോളതലത്തിൽ പ്രകടമാണ്. 2008 നു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ മാന്ദ്യമാണിത്. മാന്ദ്യത്തെ നേരിടാൻ സർക്കാർ അടുത്തിടെ കൈക്കൊണ്ട തീരുമാനങ്ങൾ വളർച്ചയെ സഹായിക്കുമെന്നും IMF പുറത്തിറക്കിയ റിപ്പോർട്ടിലുണ്ട്. ദിവസങ്ങൾക്കു മുൻപ് ലോക ബാങ്ക്, ഇന്ത്യയുടെ വളർച്ചാ നിരക്ക് 6 ശതമാനമായിരിക്കുമെന്ന് പ്രവചിച്ചിരുന്നു.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd