ന്യൂ ഡൽഹി : രാജ്യത്തെ പൊതു മേഖലാ ബാങ്കുകളെ പ്രതിസന്ധിയിലാക്കിയത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും മുൻ റിസർവ്വ് ബാങ്ക് ഗവർണർ രഘുറാം രാജനുമാണെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്സിറ്റ് സ്കൂള്‍ ഓഫ് ഇന്റര്‍ നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയെഴ്സില് സംസാരിക്കുകയായിരുന്നു അവര്‍. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെപ്പറ്റിയും ബിജെപി സർക്കാരിന്റെ സാമ്പത്തിക നയങ്ങളിലെ പാളിച്ചകളെയും പ്പറ്റി, ശ്രീ രഘു റാം രാജൻ, ബ്രൗണ്‍ സര്‍വലകാശാലയില്‍ നടന്ന പരിപാടിക്കിടെ സംസാരിച്ചിരുന്നു. ഒന്നാം മോഡി സർക്കാരിന്റെ കാലത്ത് അധികാരം അസാധാരണമാം വിധം കേന്ദ്രീകൃതമായിരുന്നു എന്നും സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടോ നയങ്ങളോ ഇല്ലായിരുന്നു എന്നും രഘുറാം രാജൻ പറഞ്ഞിരുന്നു. എന്നാൽ രാജന്റെ കാലത്ത് വെറും ഫോൺ വിളികളിലൂടെയാണ് ലോണുകൾ പാസ്സാക്കി കൊടുത്തിരുന്നതെന്നും അതാണ് ബാങ്കുകളുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും ശ്രീമതി നിർമലാ സീതാരാമൻ പറഞ്ഞു. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് വികേന്ദ്രീകരിക്കപ്പെട്ട അധികാര കേന്ദ്രങ്ങളാണ് അഴിമതി വളർത്തിയതെന്നും ഇന്ന് പ്രധാനമന്ത്രി മോദിയുടെ കീഴിൽ, രാജ്യം ശക്തമായ ഭരണത്തിന്റെ കീഴിലാണെന്നും അവർ കൂട്ടിച്ചേർത്തു. പരിപാടിയിൽ, നീതി ആയോഗ് മുൻ ഉപാധ്യക്ഷൻ അരവിന്ദ് പനഗരിയ, സാമ്പത്തിക വിദഗ്ധൻ ജഗദിഷ് ഭഗവതി, ന്യൂ യോർക്കിലെ ഇന്ത്യൻ കോൺസുൽ ജനറൽ സന്ദീപ് ചക്രവർത്തി എന്നിവരും പങ്കെടുത്തു.
© 2017 The Southernpost . All rights reserved | Design by Andria Systems Pvt. Ltd