മേട്ടുപ്പാളയത്ത് മതിൽ തകർന്നു വീണ് 15 പേർ കൊല്ലപ്പെട്ടു.

കോയമ്പത്തൂർ : ശക്തമായ മഴയിൽ, കോയമ്പത്തൂരിനടുത്ത് മേട്ടുപ്പാളയത്ത്, മതിൽ തകർന്നു വീണ് 15 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 10 പേർ സ്ത്രീകളാണ്. ഇനിയും കൂടുതൽ ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കരുതുന്നത്. തകർന്ന വീടുകൾക്കുള്ളിൽ, 25 ലധികം ആളുകളുണ്ടായിരുന്നതായി കണക്കാക്കുന്നു. മതിൽ തകർന്ന്, സമീപത്തെ വീടുകൾക്കു മുകളിൽ പതിക്കുകയായിരുന്നു.തമിഴ്നാട്ടിൽ മറ്റു സ്ഥലങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ആറു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെയായി 20 തിലധികം ആളുകൾക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.
Author: news desk