രാജി വച്ച ജമ്മു കാശ്മീർ ലെഫ്. ഗവർണർ പുതിയ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ.

ന്യൂ ഡൽഹി : ജമ്മു കാശ്മീർ ലെഫ്. ഗവർണർ സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം രാജി വച്ച ജി സി മുർമു ഇന്ത്യയുടെ പുതിയ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആയി സ്ഥാനമേൽക്കും. മുർമുവിന് പകരം ജമ്മു കാശ്മീരിൽ മനോജ് സിൻഹ പുതിയ ലെഫ്. ഗവർണർ ആയി സ്ഥാനമേൽക്കും. ഇപ്പോൾ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ സ്ഥാനത്തുള്ള രാജീവ് മഹാഋഷി 65 വയസ്സ് പൂർത്തിയാക്കുന്നതിനാൽ ആ സ്ഥാനം ഒഴിവു വരുമെന്നതിനാലാണ് പുതിയ നിയമനം. ലെഫ്. ഗവർണർ ആയിരിക്കെ, ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനെപ്പറ്റിയും 4 ജി മൊബൈൽ സേവനം പുനഃസ്ഥാപിക്കുന്നതിനെപ്പറ്റിയും മുർമു സ്വീകരിച്ചിരുന്ന നിലപാടുകൾ വിവാദം ഉയർത്തിയിരുന്നു. രണ്ടാം യു പി എ സർക്കാരിന്റെ കാലത്ത്, അന്നത്തെ ആയിരുന്ന വിനോദ് റായ്, സർക്കാരിനെതിരെ സമർപ്പിച്ച 2 ജി സ്പെക്ട്രം അഴിമതി റിപ്പോർട്ട്, 2014 ൽ ബിജെപിയുടെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ട് അതേപടി അംഗീകരിക്കാൻ വർഷങ്ങൾ കഴിഞ്ഞിട്ടും രാജ്യത്തെ ഒരു കോടതിയും തയ്യാറായിട്ടില്ല.
Author: news desk